Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 87:23:09
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • സോളാർ ബാറ്ററികളുടെ വിലയിൽ 30%ത്തിന്റെ കുറവുണ്ടായെന്നു പ്രധാനമന്ത്രി; വില കുറഞ്ഞ സോളാർ ബാറ്ററികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും

    19/09/2025 Duración: 03min

    2025 സെപ്റ്റംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്ട്രേലിയയിൽ ഇത് വസന്തകാലം, ഒപ്പം അലർജിയുടെയും; പ്രതിരോധ മാർഗങ്ങൾ അറിയാം

    19/09/2025 Duración: 10min

    വസന്തകാലത്തും വേനല്‍ക്കാലത്തും ഓസ്‌ട്രേലിയക്കാരിൽ ഏറ്റവുമധികം കാണുന്ന രോഗവസ്ഥയാണ് അലർജി. പൂക്കളില്‍നിന്നും പുല്‍മേടുകളില്‍നിന്നുമുള്ള പൂമ്പൊടിയുടെ പ്രസരണമാണ് ഈ കാലങ്ങളിൽ അലർജി നിരക്കുകൾ കൂടാൻ കാരണം. ഇതിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും വിശദീകരിക്കുകയാണ് അഡ്ലെയ്ഡിൽ ഡോക്ടറായ സുധീർ അഹമ്മദ് പുതിയവീട്ടിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

  • 2035-ഓടെ കാർബൺ ഉദ്‌വമനം 70% വരെ കുറയ്ക്കുമെന്ന് ഓസ്ട്രേലിയ; പിന്തുണക്കില്ലെന്ന് പ്രതിപക്ഷം

    18/09/2025 Duración: 04min

    2025 സെപ്റ്റംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • നാപ്പിക്കുള്ളിൽ വണ്ടിൻ കുഞ്ഞിനെ കണ്ടെത്തി; ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം

    18/09/2025 Duración: 04min

    വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കുട്ടികൾളുടെ നാപ്പി പാൻറ്സിൻറെ പാക്കറ്റിലാണ് ഖപ്ര വണ്ടിൻറെ ലാർവ കണ്ടെത്തിയത്. നാപ്പി പാക്കറ്റുകളിൽ കീടങ്ങളുടെ സാന്നിധ്യം അനുഭവപ്പെട്ടാൽ ഉടനടി വിവരം അറിയിക്കണമെന്ന് DAFF അഭ്യർത്ഥിച്ചിട്ടുണ്ട്.

  • 'സീസൺ കഴിഞ്ഞല്ലോ, ഇനിയല്പം വിശ്രമിക്കാം': ഓണക്കാലത്ത് സൂപ്പർ ബിസിയാകുന്ന ചില ഓസ്‌ട്രേലിയൻ മലയാളികൾ

    18/09/2025 Duración: 13min

    ഓണക്കാലത്ത് തിരക്കിലാകുന്ന ഒട്ടേറെ ഓസ്ട്രേലിയൻ മലയാളികൾ നമുക്ക് ചുറ്റിലുമുണ്ട്. സദ്യവട്ടം ഒരുക്കുന്നവരും, ചെണ്ടമേളം നടത്തുന്നവരും, കലാപരിപാടികളിൽ സജീവമാകുന്നവരെയുമൊന്നും ഫോണിൽ വിളിച്ചാൽ പോലും കിട്ടാറില്ല. ഇവരൊക്ക ഓടി നടക്കുന്നതുകൊണ്ടാണ് നമ്മളിൽ പലരുടേയും ഓണം കളറാകുന്നത്. ഓണക്കാലത്ത് ‘സൂപ്പർ ബിസിയാകുന്ന’ ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...

  • ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചവരിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാർ; ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 23,000ലധികം പേർ

    17/09/2025 Duración: 04min

    2025 സെപ്റ്റംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഇന്ത്യൻ റെസ്റ്ററന്റിലുണ്ടായ വിഷവാതകച്ചോർച്ചയിൽ 1 മരണം; പോലീസുകാർ ഉൾപ്പെടെ 7 പേർ ആശുപത്രിയിൽ

    16/09/2025 Duración: 03min

    2025 സെപ്റ്റംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ANZ ബാങ്കിന് 240 മില്യൺ ഡോളർ പിഴ; വീഴ്ചയിൽ ക്ഷമ ചോദിക്കുവെന്ന് ബാങ്ക് മേധാവി

    15/09/2025 Duración: 04min

    2025 സെപ്റ്റംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • അലർജിയെ പേടിച്ച് സംസ്ഥാനം വിടണോ? താമസസ്ഥലം മാറുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    15/09/2025 Duración: 12min

    അലർജിയിൽ നിന്ന് രക്ഷ നേടുന്നതിനായി പലരും താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറുന്നത് സാധാരണയാണ്. ഇത്തരത്തിൽ താമസസ്ഥലം മാറുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • സ്ത്രീ മരണങ്ങളുടെ പ്രധാന കാരണം ഡിമൻഷ്യ; ഓസ്ട്രേലിയൻ ബാങ്കുകളിൽ കൂട്ടപ്പിരിച്ച് വിടൽ: ഓസ്ട്രേലിയ പോയവാരം

    13/09/2025 Duración: 07min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • ഇസ്ലാമോഫോബിയ തടയാൻ 54 ശുപാർശകൾ; സർക്കാർ പരിഗണനയിലെന്ന് പ്രധാനമന്ത്രി

    12/09/2025 Duración: 04min

    2025 സെപ്റ്റംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ടോയ്‌ലെറ്റിലിരുന്ന് ഫോൺ നോക്കാറുണ്ടോ? ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം

    12/09/2025 Duración: 10min

    ടോയ്‌ലെറ്റിൽ ഇരുന്ന് ദീർഘ നേരം ഫോൺ ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം റിപ്പോർട്ട്. ഹെമറോയ്ഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇതിൻറെ ഭാഗമായി ഉണ്ടാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • കുടിയേറ്റ വിരുദ്ധ പരാമർശം; ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തോട് മാപ്പ് ചോദിക്കുന്നതായി പ്രതിപക്ഷ നേതാവ്

    11/09/2025 Duración: 03min

    2025 സെപ്റ്റംബർ 11ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓണ സ്‌മൃതികളുമായി അഡലെയ്ഡിൽ മെഗാ തിരുവാതിര

    11/09/2025 Duración: 04min

    ഭാരതീയ ഹിന്ദു ഇന്റർനാഷണൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര സങ്കടിപ്പിക്കുന്നു. വിശദാംശങ്ങൾ കേൾക്കാം...

  • സേവ് ചെയ്യാൻ ധൈര്യമുണ്ടോ? സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ No Spend September ചലഞ്ചിനെപ്പറ്റിയറിയാം

    11/09/2025 Duración: 08min

    സമ്പാദ്യ ശീലം വർദ്ധിപ്പാക്കാൻ ലക്ഷ്യമിട്ടാരംഭിച്ച No Spend September ചലഞ്ചിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. നിശ്ചിത ദിവസത്തേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ ചലഞ്ച്. കേൾക്കാം വിശദമായി...

  • പ്രതിഷേധങ്ങളിൽ അക്രമത്തിന് സാധ്യത; മെൽബൺ നിവാസികൾക്ക്‌ മുന്നറിയിപ്പുമായി പോലീസ്

    10/09/2025 Duración: 04min

    2025 സെപ്റ്റംബർ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • NSWൽ നായയുടെ ആക്രമണത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു; നായയെ വെടിവെച്ചു കൊന്നു

    09/09/2025 Duración: 03min

    2025 സെപ്റ്റംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • മൂല്ലപ്പൂവിന് മാത്രമല്ല അച്ചാറിനും മരുന്നുകൾക്കുമുണ്ട് നിയന്ത്രണം; ഓസ്ട്രേലിയൻ യാത്രയിൽ അറിഞ്ഞിരിക്കേണ്ട ബയോ സെക്യൂരിറ്റി നിയമങ്ങൾ

    09/09/2025 Duración: 07min

    ജൈവ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാനും വകുപ്പികളുണ്ട്. ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണ്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • വിഷക്കൂൺ ഭക്ഷണത്തിൽ നൽകി 3 പേരെ കൊലപ്പെടുത്തി; 50കാരിക്ക് ജീവപര്യന്തം, പരോൾ 33 വർഷത്തിന് ശേഷം

    08/09/2025 Duración: 05min

    2025 സെപ്റ്റംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 'തന്നെ മാറ്റിയതിൽ അനീതി ഉണ്ടോയെന്ന് ജനം തീരുമാനിക്കട്ടെ; VD സതീശൻറെ ശൈലി വ്യത്യസ്തം': തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല

    08/09/2025 Duración: 20min

    കേരളത്തിലെ പ്രതിപക്ഷത്തിൻറെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി ഉണ്ടോ? കേരളത്തിൻറെ ഭാവിക്ക് എന്താണ് ആവശ്യം? മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി SBS മലയാളം നടത്തിയ സംഭാഷണത്തിൻറെ പൂർണ്ണ രൂപം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

página 1 de 36