Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ജയിച്ചാൽ 3 ദിവസം ചൈൽഡ് കെയർ ഉറപ്പെന്ന് പ്രധാനമന്ത്രി; ചൈൽഡ് കെയർ മേഖലയിൽ 1 ബില്യൺ പ്രഖ്യാപിച്ച് ലേബർ സർക്കാർ
11/12/2024 Duración: 03min2024 ഡിസംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
വർഷങ്ങൾ നീണ്ട നിയമ പോരാട്ടം: മലയാളി ചിത്രകാരന് ഓസ്ട്രേലിയൻ ഡിസ്റ്റിംഗ്വിഷ്ഡ് ടാലന്റ് വിസ
11/12/2024 Duración: 13minരാജ്യന്തര തലത്തിൽ ശ്രദ്ധേയരായ കലാകാരൻമാർക്ക് ഓസ്ട്രേലിയ നൽകുന്ന വിസയാണ് ഡിസ്റ്റിംഗ്വിഷ്ഡ് ടാലൻറ് വിസ. അടുത്തിടെ ചിത്രകാരനും മലയാളിയുമായ സേതുനാഥ് പ്രഭാകറിന് കോടതി ഇടപെടലിലൂടെ ഈ വിസ ലഭിയ്ക്കുകയുണ്ടായി. വളരെ കുറച്ച് പേർക്ക് മാത്രം ലഭിക്കുന്ന ഈ വിസയ്ക്കായി നടത്തിയ പോരാട്ടത്തെ പറ്റി സേതുനാഥ് പ്രഭാകർ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ നിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്; പണപ്പെരുപ്പം കുറഞ്ഞിട്ടില്ലെന്നു വിശദീകരണം
10/12/2024 Duración: 03min2024 ഡിസംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
മെൽബണിൽ ജൂത ദേവാലയത്തിന് നേരേയുണ്ടായത് ഭീകരാക്രണമെന്ന് പൊലീസ്; പ്രത്യേക അന്വേഷണം തുടങ്ങി
09/12/2024 Duración: 04min2024 ഡിസംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ചെലവേറുന്നതോടെ ഡിസംബർ യാത്രകൾ ഒഴിവാക്കുന്നോ? ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം...
09/12/2024 Duración: 07minഉയർന്ന ടിക്കറ്റ് നിരക്കും, ജീവിതച്ചെലവും കാരണം ഡിസംബറിൽ ഇന്ത്യയിലേക്കുള്ള യാത്രകൾ പലരും ഒഴിവാക്കുകയാണ്. എന്നാൽ, അമിതച്ചെലവ് ഒഴിവാക്കി ഡിസംബറിൽ തന്നെ യാത്ര സാധ്യമാക്കുന്നവരുമുണ്ട്. അതിനായി പല മലയാളികളും സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയന്ന് കേൾക്കാം...
-
യുവാക്കളിൽ തീവ്ര ചിന്താഗതി കൂടുന്നതായി ഇൻറലിജൻസ് മുന്നറിയിപ്പ്; തെരഞ്ഞെടുപ്പിൽ ലിബറൽ സഖ്യത്തിന് മുൻതൂക്കമെന്ന് സർവ്വേ: ഓസ്ട്രേലിയ പോയ വാരം
07/12/2024 Duración: 07minഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
മെൽബണിൽ സിനഗോഗിന് തീവെച്ചു; ഓസ്ട്രേലിയയിൽ ജൂത വിദ്വേഷം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി
06/12/2024 Duración: 03min2024 ഡിസംബര്‍ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ വിസകൾ ലഭിക്കുന്നതിനുള്ള തൊഴിൽ മേഖലകൾ പരിഷ്കരിച്ചു: പുതിയ സ്കിൽ പട്ടിക അറിയാം...
06/12/2024 Duración: 11minതൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളുടെ പട്ടിക ഓസ്ട്രേലിയൻ സർക്കാർ കഴിഞ്ഞ ദിവസം പരിഷ്കരിച്ചു. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് പുതുക്കിയ പട്ടികയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിക്കുന്നത് കേൾക്കാം...
-
കാത്തിരിക്കുന്നത് കെടുതികളുടെ വേനൽക്കാലമെന്ന് മുന്നറിയിപ്പ്; കൊടും ചൂടിനും പേമാരിക്കും സാധ്യത
05/12/2024 Duración: 03min2024 ഡിസംബര്‍ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്ത് മെല്ലപ്പോക്ക് തുടരുന്നു; നിങ്ങളെ എങ്ങനെയൊക്കെ ബാധിക്കാം...
05/12/2024 Duración: 06minഓസ്ട്രേലിയയിലെ സാമ്പത്തിക വളർച്ച മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മുന്നോട്ട് പോകുന്നത്. സാമ്പത്തിക രംഗത്തെ ഈ മെല്ലപ്പോക്ക് സാധാരണക്കാരെയും, ബിസിനസ്സുകളെയും, ലേബർ സർക്കാരിനെയും എങ്ങനെ ബാധിക്കുമെന്നറിയാം, കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
വളർച്ച 0.3% മാത്രം; ഓസ്ട്രേലിയൻ സാമ്പത്തീക രംഗം മന്ദഗതിയിൽ തുടരുന്നു
04/12/2024 Duración: 03min2024 ഡിസംബര്‍ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
എട്ടു വയസുകാരിക്ക് ലൈംഗിക പീഡനമേറ്റ കാര്യം പൊലീസിനെ അറിയിച്ചില്ല: അമ്മയ്ക്ക് ആറു മാസം ജയില്‍ശിക്ഷ
03/12/2024 Duración: 04min2024 ഡിസംബര്‍ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
Understanding how pharmacies operate in Australia - പ്രിസ്ക്രിപ്ഷനില്ലാതെ ഏതൊക്കെ മരുന്ന് വാങ്ങാം? ഓസ്ട്രേലിയയിലെ ഫാര്‍മസി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
03/12/2024 Duración: 10minIn Australia pharmacists dispense prescription medications and provide healthcare advice, educating the community on the use of medicines and disease prevention. - കടുത്ത പനിയും ചുമയും വന്നാല്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയി നേരിട്ട് ആന്റി ബയോട്ടിക് മരുന്ന് വാങ്ങുന്ന രീതിയാണ് ഇന്ത്യയില്‍ പലയിടങ്ങളിലുമുള്ളത്. പക്ഷേ ഓസ്ട്രേലിയയില്‍ അത് സാധ്യമല്ല. കൃത്യമായ നിയന്ത്രണങ്ങളുള്ള ഫാര്‍മസി സംവിധാനമാണ് ഇവിടെ. ഓസ്ട്രേലിയന്‍ ഫാര്‍മസി സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യമാണ് ഇന്നത്തെ ഓസ്ട്രേലിയന്‍ വഴികാട്ടിയില്‍ വിശദീകരിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
തട്ടിപ്പുകൾ തടയാൻ പുതിയ നടപടിയുമായി ഫേസ്ബുക്ക്; സാമ്പത്തിക സേവന പരസ്യങ്ങൾക്ക് നിയന്ത്രണം
02/12/2024 Duración: 03min2024 ഡിസംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വാക്കുകൾക്കപ്പുറം വാത്സല്യം പങ്കിടാൻ...: ഓസ്ട്രേലിയയിലെ പേരക്കുട്ടികളെ 'മലയാളികളാക്കുന്ന' മുത്തശ്ശിമാര്‍ക്ക് പറയാനുള്ളത്
02/12/2024 Duración: 15minഓസ്ട്രേലിയിൽ ജനിച്ച് വളരുന്ന മലയാളി കുട്ടികളിൽ നല്ലൊരു ഭാഗവും മലയാളം പഠിച്ചു തുടങ്ങുന്നത് മുത്തശ്ശിമാരിൽ നിന്നായിരിക്കും. അമ്മൂമ്മക്കഥകളിലൂടെ മലയാളം പഠിക്കുമ്പോൾ ഭാഷക്കപ്പുറം ബന്ധങ്ങളുടെ മാധുര്യം കൂടിയാണ് കുട്ടികൾക്ക് പകർന്ന് കിട്ടുന്നത്. കുട്ടികളെ 'മലയാളികളാക്കുന്ന' മുത്തശ്ശിമാർക്ക് എന്താണ് പറയാൻ ഉള്ളത്...? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
കുട്ടികൾക്ക് അടുത്ത വർഷം മുതൽ സോഷ്യൽ മീഡിയയിൽ പ്രവേശനമില്ല; പലിശ കുറയ്ക്കാറായിട്ടില്ലെന്ന് RBA ഗവർണ്ണർ: ഓസ്ട്രേലിയ പോയ വാരം
30/11/2024 Duración: 06minഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
ചൈൽഡ് കെയറുകളിൽ 19 വർഷം കുട്ടികളെ പീഡിപ്പിച്ച ജീവനക്കാരന് ജീവപര്യന്തം ശിക്ഷ
29/11/2024 Duración: 03min2024 നവംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ബ്ലാക്ക് ഫ്രൈഡേയോ ബോക്സിംഗ് ഡേയോ...? ഓഫർ ദിനങ്ങളിൽ സാധനങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ
29/11/2024 Duración: 06minഅൽപ്പമൊന്ന് ശ്രദ്ധിച്ചാൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാവുന്ന നിരവധി ദിവസങ്ങൾ ഓസ്ട്രേലിയയിലുണ്ട്. ഓസ്ട്രേലിയയിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് ദിവസങ്ങൾ ഏതൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയൻ പാർലമെൻറിൽ നിയമ നിർമ്മാണ 'മഹാമഹം'; സെനറ്റ് പരിഗണിച്ചത് 30ലേറെ ബില്ലുകൾ
28/11/2024 Duración: 04min2024 നവംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
പെർത്തിൽ ഭവനവില മുകളിലോട്ട് തന്നെ; സിഡ്നിയിലും മെൽബണിലും 2025ൽ വീട് വില കുറഞ്ഞേക്കുമെന്നും റിപ്പോർട്ട്
28/11/2024 Duración: 04minSQM റിസേർച്ചാണ് വിവിധ ഓസ്ട്രേലിയൻ നഗരങ്ങളിലെ വീട് വില സംബന്ധിച്ച് പഠനം നടത്തിയത്. RBA പലിശ നിരക്ക് കുറയ്ക്കാൻ വൈകുന്നത് വീട് വില കുറയാൻ ഇടയാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.