Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 61:16:09
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • വടക്കന്‍ കേരളം ആരെ തുണയ്ക്കും? തെരഞ്ഞെടുപ്പ് ചിത്രം അറിയാം...

    23/04/2024 Duración: 26min

    കേരളം വോട്ടെടുപ്പിലേക്ക് അടുക്കുകയാണ്. വടക്കന്‍ കേരളത്തിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ പി പി ശശീന്ദ്രന്‍. എസ് ബി എസ് മലയാളത്തിന്റെ ഇന്ത്യന്‍ റിപ്പോര്‍ട്ടന്‍ എ എന്‍ കുമാരമംഗലത്തോട് അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാം...

  • നിയമങ്ങൾ തീരുമാനിക്കേണ്ടത് ഇലോൺ മസ്കല്ല: X മേധാവിക്കെതിരെ ഓസ്ട്രേലിയൻ സർക്കാർ

    22/04/2024 Duración: 03min

    2024 എപ്രില്‍ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • വൈദ്യുതി ബില്ലുകള്‍ മനസിലാക്കാന്‍ കുടിയേറ്റസമൂഹങ്ങള്‍ക്ക് കഴിയാറില്ലെന്ന് പഠനം; മാറ്റത്തിന് ശുപാര്‍ശ

    22/04/2024 Duración: 14min

    ഓസ്‌ട്രേലിയന്‍ വൈദ്യുതി രംഗത്തെ സാങ്കേതികതകള്‍ മനസിലാക്കാന്‍ കുടിയേറ്റ സമൂഹത്തിലുള്ളവര്‍ക്ക് പലപ്പോഴും കഴിയാറില്ലെന്ന് എനര്‍ജി കണ്‍സ്യൂമേഴ്‌സ് ഓസ്‌ട്രേലിയയും സിഡ്‌നി കമ്മ്യൂണിറ്റി ഫോറവും നടത്തിയ പഠനത്തില്‍ കണ്ടെത്തി. നിരവധി മാറ്റങ്ങള്‍ ഊര്‍ജ്ജരംഗത്ത് കൊണ്ടുവരണമെന്നും ഈ പഠനം ശുപാര്‍ശ ചെയ്തു. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് സിഡ്‌നി കമ്മ്യൂണിറ്റി ഫോറത്തില്‍ കള്‍ച്ചറല്‍ റിസര്‍ച്ചറായ നിര്‍മ്മല്‍ ജോയ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • കത്തിക്കുത്തും കലാപവും; പ്രതിരോധിക്കാന്‍ ഒരുമിച്ച്: പോയവാരത്തെ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍

    20/04/2024 Duración: 09min

    കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയിയലെ ഏറ്റവും പ്രധാന വാര്‍ത്തകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...

  • സിഡ്നി പള്ളിയിലെ ആക്രമണം: 16കാരനെതിരെ ചുമത്തിയത് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റം

    19/04/2024 Duración: 03min

    2024 എപ്രില്‍ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • പലസ്തീന്‍ അനുകൂല പോസ്റ്റര്‍ വലിച്ചുകീറി: ഓസ്‌ട്രേലിയന്‍ വനിത കൊച്ചിയില്‍ അറസ്റ്റില്‍

    19/04/2024 Duración: 06min

    ഫോര്‍ട്ട് കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ വലിച്ചുകീറിയ ഓസ്‌ട്രേലിയന്‍ വിനോദസഞ്ചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ദ്ധയും കലാപവുമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം.

  • സിഡ്നി പള്ളിയിലെ ആക്രമണം ഭീകര പ്രവർത്തനമല്ലെന്ന് പ്രതിയുടെ കുടുംബം; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

    18/04/2024 Duración: 04min

    2024 എപ്രില്‍ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കത്തിയുമായി നടന്നാല് അഴിയെണ്ണും: ഓസ്ട്രേലിയൻ പൊതുസ്ഥലങ്ങളിൽ ആയുധങ്ങൾ കൈവശം വയ്ക്കാമോ എന്നറിയാം...

    18/04/2024 Duración: 07min

    പൊതുസ്ഥലങ്ങളിൽ കത്തി കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിലെ നിയമങ്ങൾ അറിയാം, കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയയുടെ പ്രതിരോധബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് പ്രഖ്യാപിച്ചു

    17/04/2024 Duración: 04min

    2024 എപ്രില്‍ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഒരാഴ്ചയില്‍ സിഡ്‌നിയിലുണ്ടായത് രണ്ട് ആക്രമണങ്ങള്‍; എന്തുകൊണ്ട് ഒന്നു മാത്രം 'ഭീകരാക്രമണ'മായി പ്രഖ്യാപിച്ചു?

    17/04/2024 Duración: 07min

    സിഡ്‌നിയില്‍ ദിവസങ്ങളുടെ ഇടവേളയില്‍ സമാനമായ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായെങ്കിലും, അതില്‍ ഒന്നു മാത്രമാണ് ഭീകരാക്രമണമായി സര്‍ക്കാരും പൊലീസും പ്രഖ്യാപിച്ചത്. എങ്ങനെയാണ് ഒരു സംഭവത്തെ ഓസ്‌ട്രേലിയയില്‍ ഭീകരവാദ പ്രവര്‍ത്തനമായി പ്രഖ്യാപിക്കുന്നത് എന്നറിയാം.

  • സിഡ്‌നി പള്ളിയിലെ ആക്രമണം: ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം; ഒരുമിച്ച് നില്‍ക്കണമെന്ന് സര്‍ക്കാര്‍

    16/04/2024 Duración: 04min

    2024 ഏപ്രില്‍ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ്: തെക്കന്‍ കേരളത്തില്‍ പ്രചാരണത്തില്‍ മുന്നിലാര്?

    16/04/2024 Duración: 26min

    തെക്കൻ കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ ബി. ശ്രീജൻ വിലയിരുത്തുന്നത് കേൾക്കാം....

  • സിഡ്‌നിയിലെ പള്ളിയില്‍ ബിഷപ്പിന് കുത്തേറ്റത് ഭീകരാക്രമണമെന്ന് പൊലീസ്; പ്രദേശത്ത് കലാപം

    15/04/2024 Duración: 04min

    പശ്ചിമ സിഡ്‌നിയിലെ അസിറിയിന്‍ ഓര്‍ത്തഡോക്‌സ് പള്ളി ബിഷപ്പിന് പ്രാർത്ഥനയ്ക്കിടെ കുത്തേറ്റ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പള്ളിക്ക് പുറത്തു തടിച്ചുകൂടിയവര്‍ പൊലീസിന് നേരേ ആക്രമണം നടത്തി. ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം

  • സിഡ്‌നി മാള്‍ ആക്രമണം: അക്രമി ലക്ഷ്യം വച്ചത് സ്ത്രീകളെയെന്ന് സംശയം; കുത്തേറ്റ കുഞ്ഞിന്റെ നില മെച്ചപ്പെട്ടു

    15/04/2024 Duración: 04min

    2024 ഏപ്രില്‍ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • വേലികെട്ടിയും വെടിവച്ചുകൊന്നും: കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയ സ്വീകരിക്കുന്ന നടപടികള്‍ ഇവയാണ്

    15/04/2024 Duración: 08min

    പുലിയും, കടുവയും, ആനയും പോലുള്ള വലിയ മൃഗങ്ങളൊന്നും ഇല്ലെങ്കിലും, കൃഷിക്കും, വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന ഒട്ടേറെ ജീവികള്‍ ഓസ്‌ട്രേലിയന്‍ കാടുകളിലുണ്ട്. ഇവയെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഓസ്‌ട്രേലിയ സ്വീകരിക്കുന്നത് എന്നറിയാമോ? അതേക്കുറിച്ച് കേള്‍ക്കാം.

  • ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം

    15/04/2024 Duración: 11min

    ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • മലയാളി വിഷുക്കണി കാണും; ചുറ്റുമുള്ളവർ ബിഹുവും, ബിസുവും, സോംഗ്രനും, അവുറുദുവും കൊണ്ടാടും

    13/04/2024 Duración: 05min

    ഇന്ന് വിഷുവാണ്. മലയാളികൾ വിഷു ആഘോഷിക്കുന്ന ദിവസം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും, അയൽ രാജ്യങ്ങളിലുമെല്ലാം സമാന ആഘോഷങ്ങളുണ്ട്. അത്തരം ആഘോഷങ്ങളെക്കുറിച്ചും, വിഷുവിന്റെ ചരിത്രത്തെക്കുറിച്ചും അറിയാം...

  • ഇനി 'ഫ്യൂച്ചർ മെയ്ഡ് ഇൻ ഓസ്ട്രേലിയ': പോയ വാരത്തിലെ പ്രധാന വാർത്തകൾ ഇവ…

    13/04/2024 Duración: 10min

    പോയവാരത്തിലെ ഓസ്ട്രേലിയൻ വാർത്തകളുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ആലീസ് സ്പ്രിംഗ്സിലെ യുവജന കർഫ്യു പിൻവലിച്ചു; കൂടുതൽ പോലീസിനെ വിന്യസിക്കും

    12/04/2024 Duración: 03min

    2024 ഏപ്രില്‍ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ക്യാമറയില്‍ കുടുങ്ങി; ഒളിച്ചിരുന്ന് പൊലീസിനെ വിളിച്ച് മലയാളി പെണ്‍കുട്ടി

    12/04/2024 Duración: 19min

    പട്ടാപ്പകല്‍ വീട്ടില്‍ കടന്നുകയറിയ മോഷ്ടാക്കളില്‍ നിന്ന് അപകടമൊന്നുമുണ്ടാകാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മെല്‍ബണിലെ ഒരു മലയാളി പെണ്‍കുട്ടി. വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്ത് പുറത്ത് മോഷ്ടാക്കളെത്തുന്നത് ക്യാമറയില്‍ കണ്ട ആഷ്‌ന എന്ന 14വയസുകാരി, ലോണ്‍ട്രി മുറിയില്‍ ഒളിച്ചിരുന്ന് എമര്‍ജന്‍സി നമ്പരായ ടിപ്പിള്‍ സീറോ വിളിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചും, കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ചും വിശദീകരിക്കുകയാണ് മെല്‍ബണിലെ ഡാന്‍ഡനോംഗിലുല്‌ള ആഷ്‌നയും, അച്ഛന്‍ അനില്‍ ഉണ്ണിത്താനും

página 22 de 25