Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 61:59:02
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • വിക്ടോറിയയിൽ കൊടുങ്കാറ്റിൽപ്പെട്ട് ഒരാൾ മരിച്ചു; ഒന്നര ലക്ഷത്തോളം വീടുകൾ ഇരുട്ടിൽ

    14/02/2024 Duración: 02min

    2024 ഫെബ്രുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഇഷ്ടാനുസരണം വീട്ടുവാടക കൂട്ടാമോ? ഓസ്‌ട്രേലിയയിലെ നിയമവശങ്ങൾ ഇങ്ങനെയാണ്...

    14/02/2024 Duración: 17min

    ഓസ്‌ട്രേലിയയിൽ വാടകയ്ക്ക് വീട് എടുക്കുന്നവർക്കും വീട് വാടകയ്ക്ക് നൽകുന്നവർക്കും ബാധകമായ അവകാശങ്ങൾ എന്തൊക്കെയാണ്? ഇതിൽ പ്രധാനപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് മെൽബണിൽ BK ലോയേഴ്സ് ആൻഡ് കൺവേയൻസേർസിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • വ്യാജ GST ക്ലെയിമുകളിലൂടെ രണ്ടു ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ്; 150 ATO ജീവനക്കാര്‍ക്കെതിരെ അന്വേഷണമെന്ന് സര്‍ക്കാര്‍

    13/02/2024 Duración: 03min

    2024 ഫെബ്രുവരി 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Not married but in a de facto relationship? Here’s what this means in Australia - ഓസ്‌ട്രേലിയയിലെ ലിവിംഗ് ടുഗദര്‍ നിയമങ്ങള്‍ എന്തൊക്കെ എന്നറിയാമോ?

    13/02/2024 Duración: 11min

    Under the Australian Family Law Act, couples in a de facto relationship are treated similarly to married couples. But what are their legal rights and obligations in case of separation, and what are the benefits and criteria for establishing a de facto status in the first place? - ഓസ്‌ട്രേലിയയില്‍ ഡി ഫാക്ടോ ബന്ധങ്ങള്‍, അഥവാ ലിംവിംഗ് ടുഗദര്‍ ബന്ധങ്ങളിലുള്ളവര്‍ക്ക് വിവാഹിതരായ ദമ്പതികളുടേതിന് സമാനമായ പരിഗണനയാണ് ലഭിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ വ്യത്യസ്ത നിയമങ്ങളും രീതികളുമാകും ഇവര്‍ക്ക് ബാധകം. ഓസ്‌ട്രേലിയയിലെ ലിവിംഗ് ടുഗദര്‍ നിയമങ്ങള്‍ എന്തൊക്കെയെന്ന് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ കേള്‍ക്കാം.

  • മദ്യലഹരിയില്‍ ഫുട്പാത്തില്‍ വീണ് മുന്‍ ഉപപ്രധാനമന്ത്രി; വീട്ടിലെത്തിച്ചത് ഇന്ത്യന്‍ വംശജനായ ടാക്‌സി ഡ്രൈവര്‍

    12/02/2024 Duración: 03min

    മദ്യലഹരിയില്‍ തെരുവില്‍ കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, ഇതില്‍ വിശദീകരണവുമായി മുന്‍ ഉപപ്രധാനമന്ത്രി ബാര്‍ണബി ജോയ്‌സ് രംഗത്തെത്തി. ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം...

  • സർക്കാർ ഭവന പദ്ധതിയെ പിന്തുണയ്ക്കണമെങ്കിൽ നെഗറ്റീവ് ഗിയറിങ് മാറ്റണം: സമ്മർദവുമായി ഗ്രീൻസ് പാർട്ടി

    12/02/2024 Duración: 04min

    2024 ഫെബ്രുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • തല കഴുകരുത്; കുഞ്ഞ് കരയരുത് - ചാന്ദ്രപുതുവര്‍ഷ ആഘോഷത്തില്‍ ചില രസകരമായ ആചാരങ്ങളുണ്ട്...

    12/02/2024 Duración: 06min

    വ്യാളിയുടെ വര്‍ഷം തുടങ്ങിയിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം പേര്‍ യാത്ര ചെയ്യുന്ന സമയമാണ് ചാന്ദ്രപുതുവര്‍ഷം അഥവാ ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷം. ഈ ആഘോഷത്തിന്റെ പ്രത്യേകതകളെക്കുറിച്ച് കേള്‍ക്കാം...

  • നെഗറ്റീവ് ഗിയറിംഗ് മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം; നിഷേധിച്ച് ധനമന്ത്രി

    09/02/2024 Duración: 04min

    2024 ഫെബ്രുവരി ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഫിക്‌സഡോ വേരിയബിളോ? നിലവിലെ സാഹചര്യത്തില്‍ ഏതു പലിശനിരക്ക് വേണമെന്ന് എങ്ങനെ തീരുമാനിക്കാം

    09/02/2024 Duración: 14min

    ഓസ്‌ട്രേലിയയിൽ പലിശ നിരക്ക് എപ്പോൾ വെട്ടിക്കുറയ്ക്കുമെന്ന കാര്യത്തിൽ റിസർവ് ബാങ്ക് വ്യക്തത നല്കിയിട്ടില്ല. പലിശ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഫിക്സഡ് റേറ്റിലേക്ക് മാറുന്നതാണോ ഉചിതം അല്ലെങ്കിൽ വേരിയബിൾ റേറ്റാണോ നല്ലത് എന്ന സംശയം ഒട്ടേറെപ്പേർക്കുണ്ട്? ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുകയാണ് ബ്രിസ്‌ബൈനിൽ മോർട്ട്ഗേജ് ബ്രോക്കറായ ബിജു കാനായി.

  • ഊർജ്ജോത്പാദന മേഖലയിലെ 1,000ലേറെ ജീവനക്കാർ പണിമുടക്കി; ആവശ്യം ശമ്പളവർദ്ധനവ്

    08/02/2024 Duración: 03min

    2024 ഫെബ്രുവരി എട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'യാത്രാ പ്ലാന്‍ റദ്ദാക്കി, മക്കളുടെ സ്‌കൂള്‍ മാറ്റി': പലിശ കുറയാന്‍ വൈകുന്നതില്‍ ആശങ്കയുമായി ഒട്ടേറെപ്പേർ...

    08/02/2024 Duración: 07min

    ഓസ്‌ട്രേലിയയിൽ കൂടുതൽ കാലം ഉയർന്ന പലിശ അടക്കേണ്ടി വരുന്ന സാഹചര്യം വീട് വായ്പയുള്ള നിരവധിപ്പേർക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പലിശ കുറയുന്നത് എപ്പോൾ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. ന്യൂ സൗത്ത് വെയിൽസിലെ മെയ്റ്റ്ലാൻഡിലുള്ള ഷിൻസ് കുര്യാക്കോസ് സാഹചര്യങ്ങൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • GP യെ കാണാനുള്ള ഫീസ് കൂടും; NSWൽ 15 ഡോളർ വരെ കൂടാം

    07/02/2024 Duración: 04min

    2024 ഫെബ്രുവരി ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • ചാന്ദ്ര പുതുവർഷം ആഘോഷിക്കാൻ വേറിട്ട വിഭവം: ഇടിയപ്പം കൊണ്ടുള്ള ചൈനീസ് നൂഡിൽസ്

    07/02/2024 Duración: 15min

    ലോകമെങ്ങും ചൈനീസ് പുതുവർഷം, അഥവാ ചാന്ദ്രപുതുവർഷം, ആഘോഷിക്കുമ്പോൾ, മലയാളികൾക്ക് സ്വന്തം വിഭവം ചൈനീസ് രീതിയിൽ തയ്യാറാക്കാവുന്ന ഒരു പാചകക്കുറിപ്പാണ് ഇത്. ഇടിയപ്പം കൊണ്ട് ചൈനീസ് നൂഡിൽസ്. കെയിൻസിലെ ഷെഫ് ഫ്ലുവർ ലിറ്റൻ അവതരിപ്പിക്കുന്ന പാചകക്കുറിപ്പ് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

  • പലിശ നിരക്ക് 4.35%ല്‍ നിലനിര്‍ത്തി; എന്നാല്‍ വീണ്ടുമൊരു വര്‍ദ്ധനവ് തള്ളിക്കളയേണ്ടെന്ന് റിസര്‍വ് ബാങ്ക്

    06/02/2024 Duración: 04min

    2024 ഫെബ്രുവരി ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • How to start your small business in Australia - ഓസ്‌ട്രേലിയയില്‍ ഒരു ചെറുകിട ബിസിനസ് തുടങ്ങുന്നത് എങ്ങനെ? അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...

    06/02/2024 Duración: 10min

    Starting a business in Australia has several advantages. These include support for innovation, entrepreneurship, and small business growth through infrastructure, a skilled workforce, government initiatives, grants, funding, and tax incentives. - ചെറുകിട ബിസിനസ് തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങളും ഗ്രാന്റുകളുമെല്ലാം നല്‍കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍ അറിഞ്ഞിരിക്കേണ്ട നിരവധി അടിസ്ഥാന കാര്യങ്ങളുമുണ്ട്. അതേക്കുറിച്ച് കേള്‍ക്കാം, ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍

  • ഓസ്‌ട്രേലിയന്‍ തൊഴില്‍വിപണി കരുത്താര്‍ജ്ജിക്കുന്നതായി റിപ്പോര്‍ട്ട്; തൊഴില്‍ പരസ്യങ്ങള്‍ കൂടി

    05/02/2024 Duración: 03min

    2024 ഫെബ്രുവരി അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ജോലി സമയത്തിന് ശേഷവും മാനേജരുടെ ഫോണ്‍ വരാറുണ്ടോ? ഇത് നിയമവിരുദ്ധമാക്കാന്‍ പുതിയ ബില്ല്

    05/02/2024 Duración: 05min

    ജോലി സമയത്തിന് ശേഷവും തൊഴില്‍സ്ഥലത്ത് നിന്ന് ഫോണ്‍കോളുകളും ഇമെയിലുകളുമെല്ലാം വരുന്നത് പതിവാണ്. ഇതിലൂടെ ഓസ്‌ട്രേലിയക്കാര്‍ക്ക് ജീവിതത്തില്‍ നിന്ന് നിരവധി മണിക്കൂറുകള്‍ നഷ്ടമാകുന്നതായാണ് ഓസ്‌ട്രേലിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം ചൂണ്ടിക്കാട്ടുന്നത്. ജോലി സമയത്തിന് ശേഷം തൊഴില്‍സ്ഥലവുമായുള്ള ആശയവിനിമയം ഒഴിവാക്കണം എന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികളുമായി പാര്‍ലമെന്റില്‍ അടുത്തയാഴ്ച പുതിയ ബില്ല് അവതരിപ്പിക്കും. അതേക്കുറിച്ച് കേള്‍ക്കാം.

  • അധ്യാപക ക്ഷാമം രൂക്ഷം: ഓസ്ട്രേലിയയിലേക്ക് അധ്യാപകർക്ക് കുടിയേറാൻ എളുപ്പമാണോ?

    03/02/2024 Duración: 10min

    ഓസ്‌ട്രേലിയയിൽ സ്കൂൾ അധ്യാപകരുടെ കുറവ് മൂലം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അധ്യാപകർക്ക് ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ എന്തെല്ലാം കടമ്പകൾ കടക്കണം എന്ന കാര്യം വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ്‌ ഫ്രാൻസിസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • പുതിയ മൂന്നാം ഘട്ട നികുതി ഇളവുകൾ പ്രതിപക്ഷം പിന്തുണയ്‌ച്ചേക്കുമെന്ന് സൂചന

    02/02/2024 Duración: 03min

    2024 ഫെബ്രുവരി രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 2025ൽ പലിശ നിരക്ക് 2.85% വരെ കുറയാം; പ്രതീക്ഷ നൽകുന്ന പ്രവചനങ്ങളുമായി ബാങ്കുകൾ

    02/02/2024 Duración: 03min

    2024ൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കുമോ? എന്താണ് പ്രമുഖ ബാങ്കുകൾ പ്രവചിക്കുന്നത് എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

página 24 de 25