Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഓസ്ട്രേലിയയിൽ ഒരു ലക്ഷത്തോളം ജോലികൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്; ഏതൊക്കെ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നറിയാം
29/08/2024 Duración: 03minഅടുത്ത പന്ത്രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലയറിൽ നിന്നും...
-
ഓസ്‌ട്രേലിയയിൽ നാണയപ്പെരുപ്പം കുറഞ്ഞു; പലിശ കുറയാൻ ഇനിയും കാത്തിരിക്കണം
28/08/2024 Duración: 04min2024 ഓഗസ്റ്റ് 28ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം
-
ഷോർട്ട്ഫിലിം നിർമ്മാണത്തിൽ കൂടുതൽ ഓസ്ട്രേലിയൻ മലയാളികൾ സജീവമാകുന്നു; രാജ്യാന്തര മേളകളിലും ശ്രദ്ധേയം
28/08/2024 Duración: 11minഓസ്‌ട്രേലിയയിൽ ഹ്രസ്വചിത്ര രംഗത്ത് കൂടുതൽ പേർ സജീവമാകുന്നതിന് പ്രചോദനമെന്തായിരിക്കും? അടുത്തിടെ ഹ്രസ്വ ചിത്രങ്ങൾ പുറത്തിറക്കിയ ചില മലയാളികളും ഹ്രസ്വചിത്ര മത്സരം സംഘടിപ്പിച്ചവരും, രംഗം കൂടുതൽ സജീവമാകുന്നതിന്റെ കാരണങ്ങൾ പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സിഡ്‌നിയിലെ പുതിയ വിമാനത്താവളത്തിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും; സര്‍വീസ് 2026 മുതല്‍
27/08/2024 Duración: 04min2024 ഓഗസ്റ്റ് 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to protect your home from Australia’s common pests - ചൂടുകാലം വരുന്നു, ഒപ്പം ചിലന്തിയും പാറ്റയുമെല്ലാം: ഓസ്‌ട്രേലിയന്‍ വീടുകളില്‍ കൃമികീടങ്ങളെ നിയന്ത്രിക്കേണ്ടത് എങ്ങനെ
27/08/2024 Duración: 10minCold weather does not mean a pest-free home. Some pests, like termites, remain active all-year round and winter is peak season for mice and rats preferring your house instead of outdoors. Bed bugs and cockroaches are also on the list of invaders to look out for. Infestations have wide-ranging consequences, including hygiene risks and even home devaluation. Learn how to prevent, identify, and deal with them. - ശൈത്യകാലം കഴിയുന്നതോടെ വീടുകളില്‍ കൃമികീടങ്ങളുടെ സാന്നിദ്ധ്യം കൂടുന്നത് ഓസ്‌ട്രേലിയയില്‍ പതിവുകാഴ്ചയാണ്. വര്‍ഷം മുഴുവനും ശല്യക്കാരാകുന്ന കീടങ്ങളുമുണ്ട്. ഓസ്‌ട്രേലിയന്‍ വീടുകളില്‍ കീട നിയന്ത്രണത്തിനായി (പെസ്റ്റ് കണ്‍ട്രോള്‍) അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? വിശദമായി കേള്‍ക്കാം...
-
തൊഴില്‍ സമയത്തിനു ശേഷം ഓഫീസ് ഇ-മെയിലും കോളും പരിഗണിക്കേണ്ടതില്ല: Right to Disconnect നിയമം പ്രാബല്യത്തില്‍
26/08/2024 Duración: 02min2024 ഓഗസ്റ്റ് 26ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം
-
രജിസ്‌റ്റേഡ് നഴ്‌സായി ഓസ്ട്രേലിയയിലെത്തി; ഇനി മുതൽ MLA: നോര്‍തേണ്‍ ടെറിട്ടറി നിയമസഭയിലേക്ക് മലയാളിയും
26/08/2024 Duración: 15minഓസ്‌ട്രേലിയയിലെ നോര്‍തേണ്‍ ടെറിട്ടറി നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളിയായ ജിന്‍സണ്‍ ആന്റോ ചാള്‍സ് വിജയിച്ചു. 11 വര്‍ഷം മുമ്പ് നഴ്‌സായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ജിന്‍സൺ, ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കെത്തിയ വിജയവഴി എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ചെങ്കടല്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കാന്‍ ഓസ്‌ട്രേലിയ; QLDയില്‍ ദേഹപരിശോധനയ്ക്ക് പൊലീസിന് കൂടുതല്‍ അധികാരം- ഓസ്‌ട്രേലിയ പോയവാരം
24/08/2024 Duración: 08minകഴിഞ്ഞയാഴ്ചത്തെ ഏറ്റവും പ്രധാന ഓസ്‌ട്രേലിയന്‍ വാര്‍ത്തകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...
-
സ്ത്രീകള്‍ക്കായുള്ള മൊബൈല്‍ ആപ്പില്‍ വിലക്ക്: ട്രാന്‍സ്ജന്റര്‍ വനിതയ്ക്ക് 10,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി
23/08/2024 Duración: 03min2024 ഓഗസ്റ്റ് 23ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം
-
കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? മാതാപിതാക്കള്‍ക്ക് എന്തു ചെയ്യാം എന്നറിയാം...
23/08/2024 Duración: 15minകുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന ആശങ്ക പല മാതാപിതാക്കള്‍ക്കുമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ജീവിത സാഹചര്യങ്ങളില്‍ ഇതെങ്ങനെ തിരിച്ചറിയാമെന്നും, എന്തു സഹായം തേടാമെന്നുമുള്ളത് പലര്‍ക്കും വ്യക്തമായി അറിയില്ല. മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് വിശദീകരിക്കുകയാണ് NSW ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്വിറ്റ്‌ലൈന്‍ കൗണ്‍സിലറായ മനീഷ് കുര്യാക്കോസ്.
-
നീന്താൻ അറിഞ്ഞാൽ മാത്രം പോര: ഓസ്ട്രേലിയൻ ജലാശയങ്ങളിൽ അപകടം ഒഴിവാക്കാൻ അറിയേണ്ടത്…
23/08/2024 Duración: 10minഓസ്‌ട്രേലിയയിൽ കുടിയേറ്റ സമൂഹങ്ങളിൽ നിന്ന് നിരവധി മുങ്ങി മരണങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുങ്ങിമരണങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പുതിയ പദ്ധതികൾ അധികൃതർ നടപ്പാക്കുന്നുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പേരന്റൽ ലീവെടുക്കുമ്പോഴും സൂപ്പറാന്വേഷൻ: പാർലമെന്റിൽ ബില്ലവതരിപ്പിച്ചു
22/08/2024 Duración: 03min2024 ഓഗസ്റ്റ് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് തപാല്‍മാര്‍ഗ്ഗം മയക്കുമരുന്ന് കടത്തി: ഒരാള്‍ അറസ്റ്റില്‍
22/08/2024 Duración: 03minഇന്ത്യയില്‍ നിന്ന് തപാല്‍മാര്‍ഗ്ഗം മയക്കുമരുന്ന് കടത്തി എന്ന കുറ്റത്തിന് ആലീസ് സ്പ്രീംഗ്‌സിലുള്ള ഒരാളെ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഈ വാര്‍ത്തയുടെ വിശദാംശങ്ങളാണ് എസ് ബിഎസ് മലയാളം പരിശോധിക്കുന്നത്.
-
സ്റ്റുഡന്റ് വിസ തട്ടിപ്പ്: ഓസ്‌ട്രേലിയയിലെ 150 കോളേജുകൾ അടച്ചു പൂട്ടി
21/08/2024 Duración: 03min2024 ഓഗസ്റ്റ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഓസ്‌ട്രേലിയന്‍ മലയാളിയുടെ കഥ പറയുന്ന മലയാളചിത്രം; വേള്‍ഡ് പ്രീമിയര്‍ മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍
21/08/2024 Duración: 08minഓസ്‌ട്രേലിയന്‍ മലയാളിയുടെ കഥ പറയുന്ന മലയാള ചിത്രമാണ് മനോരാജ്യം. ഗോവിന്ദ് പത്മസൂര്യ നായകനായി, പൂര്‍ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ഈ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ നടത്തുന്നത് മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയിലാണ്. ഈ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് കേള്‍ക്കാം.
-
സിഡ്‌നിയിലെ കുടിവെള്ളത്തില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു; അപകടസാധ്യതയില്ലെന്ന് സിഡ്‌നി വാട്ടര്‍
20/08/2024 Duración: 04min2024 ഓഗസ്റ്റ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഉള്‍നാടന്‍ ഓസ്‌ട്രേലിയയിലേക്ക് താമസം മാറാന്‍ പ്ലാനുണ്ടോ? കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ ഇവയാണ്...
20/08/2024 Duración: 08minഓസ്‌ട്രേലിയയിലെ വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന പലരും അതു വിട്ട് ഉള്‍നാടന്‍ മേഖലകളിലേക്ക് താമസം മാറുന്നത് പതിവുകാഴ്ചയാണ്. ഏതൊക്കെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കാണ് ഏറ്റവുമധികം ആഭ്യന്തര കുടിയേറ്റം നടക്കുന്നത് എന്നറിയാമോ? ആഭ്യന്തര കുടിയേറ്റത്തിലെ പുതിയ ട്രെന്റുകളും, അത്തരം കുടിയേറ്റത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും കേള്‍ക്കാം...
-
അഴിമതിയും ക്രിമിനല്‍ ബന്ധവും: നിര്‍മ്മാണത്തൊഴിലാളി യൂണിയനെ കുറഞ്ഞത് മൂന്ന് വര്‍ഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാക്കും
19/08/2024 Duración: 03min2024 ഓഗസ്റ്റ് 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
What is genocide? - SBS Examines: എന്താണ് വംശഹത്യ? ചില കൂട്ടക്കൊലകളെ മാത്രം എന്തുകൊണ്ട് വംശഹത്യയായി കണക്കാക്കുന്നു എന്നറിയാം
19/08/2024 Duración: 09min'Genocide' is a powerful term — it's been called the "crime of crimes". When does large-scale violence become genocide, and why is it so difficult to prove and punish? - ആശയങ്ങളുടെയും ദേശീയതയുടെയുമെല്ലാം പേരില്‍ ലോകത്ത് ഒട്ടേറെ കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ടെങ്കിലും, എല്ലാത്തിനെയും വംശഹത്യ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ല. എന്താണ് വംശഹത്യയെന്നും, എന്തുകൊണ്ടാണ് വംശഹത്യാ ആരോപണത്തില്‍ ആരെയെങ്കിലും ശിക്ഷിക്കാന്‍ ഏറെ പ്രയാസമെന്നും അറിയാം.
-
IFFMൽ മലയാളികൾക്ക് ഇരട്ടിമധുരം: പാർവതി തിരുവോത്തും നിമിഷ സജയനും മികച്ച നടിമാർ
18/08/2024 Duración: 05minഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ വേഷത്തിന് പാർവതി തിരുവോത്തിനും, 'പോച്ചർ' എന്ന പരമ്പരയിലെ അഭിനയത്തിന് നിമിഷ സജയനും പുരസ്‌കാരങ്ങൾ. മറ്റു പുരസ്‌കാരങ്ങളുടെ വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.