Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 77:01:03
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • ഓസ്‌ട്രേലിയയിൽ വീട് വില വീണ്ടും ഉയരുന്നു; പലിശ കുറഞ്ഞത് ഉത്തേജനമായി

    02/06/2025 Duración: 03min

    2025 ജൂൺ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • What to expect when taking your child to the emergency department - കുട്ടികളെയും കൊണ്ട് എമര്‍ജന്‍സി വിഭാഗത്തിലെ കാത്തിരിപ്പ് ആശങ്കപ്പെടുത്താറുണ്ടോ? മുന്‍ഗണനാ മാനദണ്ഡങ്ങള്‍ അറിയാം..

    02/06/2025 Duración: 08min

    Visiting the emergency department with a sick or injured child can overwhelm parents due to long wait times and stress. Understanding what to expect can help. This episode explores when to go to children's hospital emergency departments in Australia and what to expect upon arrival. - ഓസ്‌ട്രേലിയന്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗം കാത്തിരിപ്പ് സമയത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുന്നതാണ്. പ്രത്യേകിച്ചും കുട്ടികളെയും കൊണ്ട് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്ന അച്ഛനമ്മമാര്‍ക്ക് വലിയ ആശങ്കയാകും. എമര്‍ജന്‍സി വിഭാഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, എന്തൊക്കെയാണ് അവിടത്തെ മുന്‍ഗണനാ മാനദണ്ഡമെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • പൊണ്ണത്തടിയെ പ്രതിരോധിക്കാൻ ഭക്ഷണ പാനിയങ്ങൾക്ക് ഷുഗർ ടാക്സ് ഏർപ്പെടുത്തില്ലെന്ന് ഫെഡറൽ സർക്കാർ: ഓസ്‌ട്രേലിയ പോയവാരം...

    31/05/2025 Duración: 05min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

  • ഓസ്ട്രേലിയയിൽ ഈ ശൈത്യകാലത്ത് ചൂടും മഴയും പതിവിലും കൂടുതലാകാമെന്ന് റിപ്പോർട്ട്

    30/05/2025 Duración: 03min

    2025 മേയ് 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ശൈത്യകാലത്ത് അടുക്കളത്തോട്ടങ്ങൾ സമൃദ്ധമാക്കാൻ എന്തൊക്കെ ചെയ്യാം? ഈ അനുഭവങ്ങള്‍ കേള്‍ക്കാം...

    30/05/2025 Duración: 16min

    ഓസ്‌ട്രേലിയയില്‍ തണുപ്പുകാലം തുടങ്ങുകയാണ്. തണുപ്പുകാലത്ത് അടുക്കളത്തോട്ടങ്ങളില്‍ മലയാളികളുടെ ഇഷ്ടവിഭവങ്ങള്‍ കൃഷി ചെയ്യാന്‍ അത്ര എളുപ്പമല്ല. പ്രായോഗികമായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന അനുഭവം പങ്കുവയ്ക്കുകയാണ് അഡ്‌ലൈഡില്‍ വര്‍ഷങ്ങളായി അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യുന്ന ശരത്ബാബു ശശിധരന്‍ നായര്‍.

  • NSW പ്രളയം: ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കാന്‍ ഒരു വര്‍ഷം വരെയെടുക്കുമെന്ന് സര്‍ക്കാര്‍; അടിയന്തര സഹായം നാളെ മുതല്‍

    29/05/2025 Duración: 04min

    2025 മേയ് 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഉത്തേജക മരുന്ന് ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ആഗോള കായികമേള വരുന്നു; മുന്നറിയിപ്പുമായി ആരോഗ്യമേഖല

    29/05/2025 Duración: 09min

    കായിക രംഗത്തെ ഏറ്റവും വെറുക്കപ്പെട്ട വാക്കുകളിലൊന്നാണ് ഉത്തേജക മരുന്ന്. എന്നാല്‍, ഉത്തേജക മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഗോള കായികമേളയ്ക്കാണ് അമേരിക്കയിലെ ലാസ് വേഗാസ് തയ്യാറെടുക്കുന്നത്. പ്രമുഖ ഓസ്‌ട്രേലിയന്‍ കായികതാരങ്ങളുള്‍പ്പെടെ പങ്കെടുക്കുന്ന ഈ ഗെയിംസിനെക്കുറിച്ച് കേള്‍ക്കാം...

  • പിളർപ്പിന് ഒരാഴ്ചത്തെ ആയുസ് മാത്രം: ലിബറൽ-നാഷണൽസ് സഖ്യം വീണ്ടും നിലവിൽ വന്നു

    28/05/2025 Duración: 04min

    2025 മേയ് 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഇഷ്ടമില്ലാതെ കുടിയേറ്റം; എല്ലാം നശിപ്പിച്ച് ട്രേസി ചുഴലിക്കാറ്റ്: 53 വര്‍ഷമായി ഡാര്‍വിനില്‍ ജീവിക്കുന്ന മലയാളിയുടെ കഥ...

    28/05/2025 Duración: 12min

    ഓസ്‌ട്രേലിയയിലെ കൊച്ചുകേരളം എന്ന് വിശേഷിപ്പിക്കാവുന്ന ഡാര്‍വിനില്‍ അര നൂറ്റാണ്ടിലേറെയായി ജീവിക്കുന്ന മലയാളിയാണ് സെബാസ്റ്റ്യന്‍ ജേക്കബ് കാട്ടാമ്പള്ളില്‍. 1974ലെ ട്രേസി ചുഴലിക്കാറ്റില്‍ വീടുള്‍പ്പെടെ നശിച്ചതിനെക്കുറിച്ചും, തുടര്‍ന്ന് ജീവിതം കെട്ടിപ്പടുത്തതിനെക്കുറിച്ചുമൊക്കെ അദ്ദേഹം എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. എസ് ബി എസിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ മലയാളികളുടെ കഴിഞ്ഞ അര നൂറ്റാണ്ടിലെ ജീവിതകഥ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • വിക്ടോറിയയിൽ വാക്കത്തി നിരോധനം; NSWൽ ഗുണ്ടകളെ നേരിടാൻ പ്രത്യേക സംഘം

    27/05/2025 Duración: 03min

    2025 മേയ് 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Who are the Stolen Generations? - 'വെളുത്തവരെ പോലെയാകണം': പരിഷ്‌കാരം പഠിപ്പിക്കാന്‍ അച്ഛനമ്മമാരില്‍ നിന്ന് മോഷ്ടിച്ചെടുത്ത തലമുറയുടെ കഥ

    27/05/2025 Duración: 12min

    Australia has a dark chapter of history that many are still learning about. Following European settlement, Aboriginal and Torres Strait Islander children were removed from their families and forced into non-Indigenous society. The trauma and abuse they experienced left deep scars, and the pain still echoes through the generations. But communities are creating positive change. Today these people are recognised as survivors of the Stolen Generations. - ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമാണ് സ്‌റ്റോളന്‍ ജനറേഷന്‍ അഥവാ മോഷ്ടിക്കപ്പെട്ട തലമുറയുടെ കാലഘട്ടം. കറുത്തവരുടെ ജീവിതം മോശമാണെന്നും, വെള്ളക്കാരെ പോലെ ജീവിക്കണം എന്നും നിര്‍ദ്ദേശിച്ച് ആദിമവര്‍ഗ്ഗ കുട്ടികളെ കുടുംബങ്ങളില്‍ നിന്നും പറിച്ചുമാറ്റിയ കാലം. ആ കാലത്തെക്കുറിച്ചും, അത് ബാക്കിവയ്ക്കുന്ന മുറിവുകള്‍ എങ്ങനെ ഉണക്കുന്നു എന്നും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഓസ്ട്രേലിയയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖല റിസീവർ ഭരണത്തിൽ; ജീവനക്കാരെ ബാധിക്കാരിതിരിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ

    26/05/2025 Duración: 04min

    2025 മേയ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓൺലൈനുകളിലെ അസഭ്യ പ്രയോഗത്തിൽ ഓസ്ട്രേലിയക്കാർ ഭേദമെന്ന് പഠന റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം...

    24/05/2025 Duración: 06min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

  • NSW വെള്ളപ്പൊക്കത്തിൽ മരണം നാലായി;വിമാന-ട്രെയിൻ സർവീസുകളും തടസ്സപ്പെട്ടു

    23/05/2025 Duración: 03min

    2025 മേയ് 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ബാങ്കിംഗ് പലിശ കുറച്ചത് എങ്ങനെ നേട്ടമാക്കാം; ഓസ്ട്രേലിയയിൽ ഹോം ലോണുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    23/05/2025 Duración: 16min

    ഓസ്ട്രേലിയൻ റിസർവ് ബാങ്ക് പലിശ കുറച്ചതോടെയുണ്ടായ സാഹചര്യങ്ങൾ എങ്ങനെ അനുകൂലമാക്കാമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേഗേജ് ബ്രോക്കറായ സാനിച്ചൻ ജോസഫ് വിശദീകരിക്കുന്നത് കേൾക്കാം.

  • NSWലെ പ്രളയക്കെടുതിയിൽ രണ്ട് മരണം, രണ്ട് പേരെ കാണാനില്ല; പതിനായിരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

    22/05/2025 Duración: 04min

    2025 മേയ് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കുടിയേറാന്‍ ഫാമിലി വിസ; കഴിക്കാന്‍ ചക്കയും നേന്ത്രപ്പഴവും: 'മലയാളികളുടെ സ്വന്തം' ഡാര്‍വിനില്‍ നിന്നുള്ള SBS സ്‌പെഷ്യല്‍ പ്രക്ഷേപണം

    22/05/2025 Duración: 54min

    ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയ, ഏറ്റവും ചെറിയ തലസ്ഥാന നഗരമാണ് ഡാര്‍വിന്‍. കേരളത്തിലേതിന് സമാനമായ കാലാവസ്ഥയും, സസ്യജാലങ്ങളുമെല്ലാമുള്ള ഡാര്‍വിന്‍, മലയാളികള്‍ക്ക് ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തിന് പല വഴികളും തുറക്കുന്നുമുണ്ട്. SBS റേഡിയോയുടെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡാര്‍വിനില്‍ നിന്ന് എസ് ബി എസ് മലയാളം നടത്തിയ പ്രത്യേക റേഡിയോ ഷോയുടെ പൂര്‍ണരൂപം ഇവിടെ കേള്‍ക്കാം. നോര്‍തേണ്‍ ടെറിട്ടറി മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ജിന്‍സന്‍ ചാള്‍സും, 53 വര്‍ഷമായി ഡാര്‍വിനില്‍ ജീവിക്കുന്ന സെബാസ്റ്റ്യന്‍ കാട്ടമ്പള്ളിലും ഉള്‍പ്പെടെയുള്ള ഡാര്‍വിന്‍ മലയാളികള്‍ പങ്കെടുത്ത ഷോയാണ് ഇത്.

  • Westpacൽ പിരിച്ചുവിടൽ ഭീഷണി; 1500ഓളം പേർക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട്

    21/05/2025 Duración: 04min

    2025 മേയ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • NSWൽ ആയിരങ്ങൾ ഒറ്റപ്പെട്ടു, റോഡുകൾ വെള്ളത്തിൽ: രക്ഷാപ്രവർത്തനം തുടരുന്നു

    21/05/2025 Duración: 02min

    ന്യൂ സൗത്ത് വെയിൽസിൻറെ കിഴക്കൻ തീര മേഖലകളിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുന്നു. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് പലിയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്.

  • ഓസ്‌ട്രേലിയയില്‍ ബാങ്കിംഗ് പലിശ നിരക്ക് കുറച്ചു; രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായി 4 ശതമാനത്തില്‍ താഴേക്ക്...

    20/05/2025 Duración: 03min

    2025 മേയ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

página 6 de 32